Startup
Trending

5ജി ലേലത്തിൽ പങ്കെടുക്കുക അദാനി ഡേറ്റ നെറ്റ്‍വർക്സ്

5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പിനു വേണ്ടി ഉപകമ്പനിയായ അദാനി ഡേറ്റ നെറ്റ്‍വർക്സ് ലിമിറ്റഡ് (എഡിഎൻഎൽ) ആണ് ലേലത്തിൽ പങ്കെടുക്കുക.27 മുതലാണ് ലേലം. അദാനി ഡേറ്റ നെറ്റ്‍വർക്സ് ലിമിറ്റഡിന്റെ മൂല്യം 248.35 കോടി രൂപയാണ്. അദാനി ടെലികോം രംഗത്തു പുതുമുഖമായതിനാൽ ലേലത്തിൽ പ്രമോട്ടർ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ മൂല്യമായ 4,730.66 കോടി രൂപ പരിഗണിക്കണമെന്നാണ് ആവശ്യം. അദാനി ഗ്രൂപ്പിന് ഗുജറാത്തിൽ ടെലികോം സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം സേവനം നൽകാനുള്ള യൂണിഫൈഡ് ലൈസൻസ് (യുഎൽ) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 28ന് ടെലികോം വകുപ്പ് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) നൽകിയതായി ലേലത്തിനായി അദാനി സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. വിമാനത്താവളം, തുറമുഖം, ഊർജോൽപാദന, പ്രസരണ മേഖലകളിൽ സ്വകാര്യ 5ജി ശൃംഖല ഒരുക്കുന്ന ബിസിനസ് ആണ് ലക്ഷ്യമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. എന്നാൽ ഭാവിയിൽ പൂർണതോതിലുള്ള ടെലികോം കമ്പനിയായി മാറുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button