Big B
Trending

ഓഹരി വിൽപന 20,000 കോടി സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഓഹരി വിൽപനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ ഗൗതം അദാനി ഗ്രൂപ്പ്.കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് തീരുമാനമെടുത്തത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) ആയിരിക്കും പുതിയ ഇക്വിറ്റി ഷെയറുകൾ വിപണിയിലിറക്കുന്നത്. ഊർജം മുതൽ സിമന്റ് വരെ നീളുന്ന വ്യവസായങ്ങളുടെ വലിയ വികസനം ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ രേഖാമൂലം അറിയിച്ചു.പുതിയ ഓഹരി വിൽപനയ്ക്കായി പോസ്റ്റൽ ബാലറ്റിലൂടെ ഓഹരിയുടമകളുടെ അനുമതി തേടാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.കമ്പനി പ്രമോട്ടർമാർക്ക് നിലവിൽ 72.63% ഓഹരികളാണ് എഇഎലിൽ ഉള്ളത്. ബാക്കിയുള്ളതിൽ 20% ഓഹരികൾ ഇൻഷുറൻസ് കമ്പനികളുടെയും വിദേശ നിക്ഷേപകരുടെയും കൈവശമാണ്. എഇഎൽ ഓഹരികളുടെ മൂല്യം കഴിഞ്ഞവർഷം ഇരട്ടിയായിട്ടുണ്ട്. 4.46 ലക്ഷം കോടി രൂപയാണ് ഓഹരികളുടെ ആകെ മൂല്യം കണക്കാക്കുന്നത്.

Related Articles

Back to top button