Big B
Trending

മൂന്ന് കമ്പനികളുടെ പണയം വെച്ച ഓഹരികള്‍ തിരിച്ചെടുത്ത് അദാനി

വായ്പകളുടെ കാലാവധിയെത്തുംമുമ്പ് പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ്‌ തിരിച്ചടച്ചത്. അദാനി പോര്‍ട്‌സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു. കമ്പനി കനത്ത കടബാധ്യതയിലാണെന്ന വിമര്‍ശനത്തെ ചെറുക്കാനും അതിലൂടെ സമീപകാലത്ത് ഓഹരി വിലയിലുണ്ടായ ചാഞ്ചാട്ടത്തെ ചെറുക്കാനുമാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഷെയറുകള്‍ പണയംവെച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള പരോക്ഷമായ മറപടികൂടിയായാണ് ഓഹരികളുടെ തിരിച്ചെടുക്കല്‍.

Related Articles

Back to top button