Big B

കൊളംബോ, യാങ്കൂൺ, ചിറ്റഗോങ്ങ് തുറമുഖങ്ങളിലേക്കും അദാനി ഗ്രൂപ്പ് നിക്ഷേപം ഒരുങ്ങുന്നു

ശ്രീലങ്കയിലെ കൊളംബോ, മ്യാൻമറിലെ യാങ്കൂൺ, ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് തുറമുഖങ്ങളിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് നീക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നടപടി. വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്പ്മെൻറ് ഹബ്ബായി വികസിപ്പിക്കാനും മറ്റ് തുറമുഖങ്ങളിലെ ടെർമിനലുകൾ ഏറ്റെടുത്ത് ഫീഡർ പോയിൻറുകളാക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.


നിലവിൽ ഇന്ത്യയിലേക്കുള്ള വമ്പൻ ചരക്കുകപ്പലുകളിൽ ഭൂരിഭാഗവും എത്തുന്നത് കൊളംബോ തുറമുഖത്താണ്. അവിടെനിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് ചരക്കുകൾ ഫീഡർ വെസലുൾ വഴി ഇന്ത്യയിലേക്കെത്തിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള ചരക്കു നീക്കത്തിന്റെ ഭൂരിഭാഗം വരുമാനവും ലഭിക്കുന്നത് ശ്രീലങ്കക്കാണ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലേക്കുള്ള മദർഷിപ്പുകളെല്ലാം ഇവിടെയെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കൊളംബോയിലെ ഈസ്റ്റ് ടെർമിനൽ വികസനത്തിനാണ് ഇന്ത്യ ശ്രീലങ്ക സർക്കാറുകൾ ധാരണയിലെത്തിയിരിക്കുന്നത്. ഇതിൻറെ നിയന്ത്രണം ലഭിക്കുന്നതോടെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് കൂടുതൽ ചരക്കുകപ്പലുകൾ ആകർഷിക്കാൻ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് വിലയിരുത്തുന്നത്.

Related Articles

Back to top button