Big B
Trending

തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം

കൊറോണ വൈറസ് ബാധയെത്തുടർന്ന് അടച്ചിടൽ നേരിട്ട രാജ്യത്തെ സമ്പത്ത് വ്യവസ്ഥ ചലിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർച്ചയായ രണ്ടാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. നവംബറിൽ ജിഎസ്ടി ഇനത്തിൽ 1,04,963 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്.


ഇക്കഴിഞ്ഞ ഒക്ടോബറിൽ 1,05,155 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. ഇതാണ് നടപ്പ് സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന വരുമാനം. കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4 ശതമാനം കൂടുതലാണ്. നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയായി 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്. ചൊവ്വാഴ്ചയാണ് ധനമന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ചരക്ക് ഇറക്കുമതി യിൽനിന്നുള്ള വരുമാനം 4.9 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 0.5 ശതമാനം വർധിച്ചു.

Related Articles

Back to top button