
ഒരു സുപ്രധാന മേഖലയിൽ കൂടി ആധിപത്യം ഉറപ്പിക്കാനിറങ്ങുകയാണ് രാജ്യത്തെ ബിസിനസ് പ്രമുഖരായ അദാനി ഗ്രൂപ്പ്.രാജ്യത്തെ ഡേറ്റാ സെന്റര്‍ ബിസിനസിനു പുതിയ മാനം നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി.

തങ്ങളുടെ കമ്പനിയും അമേരിക്കന്‍ സംരംഭമായ എഡ്ജ്കണക്‌സുമായി ചേര്‍ന്ന് ഇന്ത്യയിലാകമാനം ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എഡ്ജ്കണക്‌സ് യൂറോപ്പ്, ഡിസി ഡവലപ്‌മെന്റ് ചെന്നൈ എന്നീ കമ്പനികളുമായാണ് സംയുക്ത സംരംഭം തുടങ്ങുന്നതെന്നും അത് പരിപൂര്‍ണമായും അദാനി എന്റര്‍പ്രൈസസിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും കമ്പനി അറിയിച്ചു.സംയുക്ത സംരംഭം വഴി 1 GW ഡേറ്റാ സെന്റര്‍ കപ്പാസിറ്റി അടുത്ത 10 വര്‍ഷത്തിനിടയില്‍ നേടുകയാണ് ലക്ഷ്യം. ചെന്നൈ, നവി മുംബൈ, നോയിഡ, ഹൈദരാബാദ് തുടങ്ങി വിപണികളിലായിരിക്കും ഇത് ആദ്യം തുടങ്ങുക.ഹൈപ്പര്‍സ്‌കെയില്‍ ഡേറ്റാ സെന്ററുകളായിരിക്കും സംയുക്ത സംരംഭത്തിന്റെ ഭാഗമായും തുടങ്ങുക. ഇതിന്റെ മുതല്‍മുടക്ക് എന്താണെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല.