Tech
Trending

യൂട്യൂബിൽ പുത്തൻ മാറ്റങ്ങളെത്തുന്നു

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ യൂട്യൂബിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ചില പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഈ പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വൈപ്പിങ്ങിലൂടെ വീഡിയോകൾ ഫുൾ സ്ക്രീനാക്കാമെന്നതാണ്. വീഡിയോകൾ ഫുൾ സ്ക്രീനാക്കുന്നതിന് ഫുൾ സ്ക്രീൻ ബട്ടൺ ക്ലിക്ക് ചെയ്യുന്നതിനോ ഫോൺ റൊട്ടേറ്റ് ചെയ്യുന്നതിനോ പകരം ഇനി വിൻഡോയ്ക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ മതി. പഴയപടിയാക്കുന്നതിന് സ്ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്യാം.


ഒപ്പം വീഡിയോ പ്ലെയറിൽ പുതിയ ചില ബട്ടണുകളും അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയർ വിൻഡോയുടെ മുകളിലായി ക്ലോസ്ഡ് ക്യാപ്ഷൻ ബട്ടൻ നൽകിയിരിക്കുന്നു. ഒപ്പം പുതിയ ഓട്ടോ പ്ലേ ടോഗിൾ ബട്ടണും കൊണ്ടുവന്നിട്ടുണ്ട്. വീഡിയോയിൽ വിവിധ ചാപ്റ്ററുകൾ പട്ടിക തിരിച്ചു കാണിക്കാൻ പുതിയ വീഡിയോ ചാപ്റ്റർ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.
ഇവയ്ക്കുപുറമേ വീഡിയോയുടെ ടൈം സ്റ്റാപ്പിസിൽ ടാപ്പ് ചെയ്താൽ എത്ര സമയം വീഡിയോ പ്ലേ ചെയ്തെന്നും ഇനി എത്ര സമയം ബാക്കിയുണ്ടെന്നും അറിയാൻ സാധിക്കും.

Related Articles

Back to top button