
അദാനി ഗ്രീൻ എനർജിയുടെ 20 ശതമാനം ഓഹരികൾ പ്രമുഖ ഊർജോൽപാദന കമ്പനിയായ ടോട്ടൽ ഫ്രാൻസ് വാങ്ങുന്നു. 2.5 ബില്യൺ ഡോളറിന്റേതാണ് ഈ ഇടപാട്. അദാനി എന്റർപ്രൈസ് കീഴിലുള്ള ഈ ഓഹരികൾ പ്രമോട്ടർ ഗ്രൂപ്പിൽ നിന്നാണ് ടോട്ടൽ ഫ്രാൻസ് സ്വന്തമാക്കുക.

അദാനി ഗ്രൂപ്പുമായി ടോട്ടൽ ഫ്രാൻസ് നടത്തുന്ന രണ്ടാമത്തെ ഇടപാടാണിത്. രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വൻ പദ്ധതികളാണ് ഇരുകമ്പനികളും ചേർന്ന് ആസൂത്രണം ചെയ്യുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030ഓടെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നേരത്തെ അറിയിച്ചിരുന്നു. 2018 ൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4 ശതമാനം ഓഹരികളും ധർമ്മ എൽഎൻജി പ്രോഡക്റ്റിന്റെ 50 ശതമാനം ഓഹരികളും ടോട്ടൽ ഫ്രാൻസ് സ്വന്തമാക്കിയിരുന്നു.