Big B
Trending

ഓഗസ്റ്റില്‍ ആകര്‍ഷക വരിസംഖ്യാ ഇളവുകളുമായി സ്റ്റോറിടെല്‍

ലോകത്തെ ആദ്യത്തെ ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് മാസം മുഴുവന്‍ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സെലക്റ്റ് സബ്‌സ്‌ക്രിപ്ഷനായി 11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങളും ഇ-ബുക്കുകളും പരിധിയില്ലാതെ ലഭ്യമാകും. കോവിഡ് ഭീഷണി നിലനില്‍ക്കെ ആളുകള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിയ്ക്കുമ്പോള്‍ അവരുടെ വിനോദത്തിനും ഉല്‍ക്കണ്ഠയകറ്റാനും ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കുന്നത് കണക്കിലെടുത്താണ് ഓഫര്‍.ജോലിത്തിരക്കുകളാല്‍ പലരും ഉപേക്ഷിച്ച വായനാശീലം നിലവിലെ സാഹചര്യങ്ങളില്‍ തിരിച്ചു പിടിയ്ക്കാന്‍ പുസ്തകം കേള്‍ക്കുന്ന സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നുണ്ടെന്നതും ഒരു മാസം നീണ്ടുനില്‍ക്കുന്ന വരിസംഖ്യാ ഇളവുകള്‍ക്ക് പ്രചോദനമായി.ഒരു മാസത്തെ 149 രൂപ സെലക്റ്റ് വരിസംഖ്യ ഈ ഫ്രീഡം ഓഫര്‍ സമയത്ത് 59 രൂപയായാണ് കുറച്ചിരിക്കുന്നത്. 6 മാസത്തെ 599 രൂപ വരിസംഖ്യ 345 രൂപയായും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 മുതല്‍ 30 വരെയാണ് ഫ്രീഡം ഓഫര്‍ ലഭ്യമാവുക. അതു കഴിഞ്ഞാല്‍ നിരക്കുകള്‍ വീണ്ടും പഴയതുപോലെയാകും.ഈ മാസം നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം ആഘോഷിയ്ക്കുമ്പോള്‍ അത് തങ്ങളുടെ വരിക്കാര്‍ക്കും നല്‍കാനായാണ് സ്റ്റോറിടെല്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ആര്‍ക്കും എവിടെയും എപ്പോഴും കഥകള്‍ കേള്‍ക്കാനും പങ്കിടാനും സാധിക്കുകയെന്നതാണ് സ്റ്റോറിടെല്‍ ലക്ഷ്യമിടുന്നത്. ആകര്‍ഷക നിരക്കില്‍ തങ്ങളുടെ മാതൃഭാഷയില്‍ കഥകള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് സെലക്റ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button