
നിലവിലുള്ള നിക്ഷേപകരായ ആമസോൺ, ആർപിഎസ് വെഞ്ചേഴ്സ്, ഇന്റാക്ട് വെഞ്ചേഴ്സ് ഇൻകോർപറേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മ്യൂണിച്ച് റീ വെഞ്ചേഴ്സിൻറെ നേതൃത്വത്തിലുള്ള സീരിയസ് ഡി ഫണ്ടിഗിംൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇൻഷ്യൂർടെക് സ്റ്റാർട്ടപ്പ് അക്കോ 60 മില്യൺ ഡോളർ സമാഹരിച്ചു. നിലവിലുള്ള ലൈനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ ലൈനുകളിലേക്ക് കമ്പനിയെ വ്യാപിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാൻ അക്കോ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.
നാലുവർഷം മുമ്പ് വരുൺ ദുവ, രുചി ദീപക് എന്നീ യുവാക്കൾ ചേർന്ന് സ്ഥാപിച്ച അക്കോ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ നെറ്റീവ് ഇൻഷുറൻസ് കമ്പനിയാണ്. ഇതുവരെയുള്ള 60 ദശലക്ഷം ഉപഭോക്താക്കൾക്ക് തങ്ങൾ 650 ദശലക്ഷത്തിലധികം പോളിസികൾ നൽകിയിട്ടുള്ളതായി കമ്പനി അറിയിച്ചു.

തുടക്കം മുതൽ തന്നെ മ്യൂണിച്ച് റീ അക്കോ യുടെ സ്ട്രാറ്റജിക് പങ്കാളിയാണെന്നും അവർ തങ്ങളുടെ നിക്ഷേപകരായെത്തുന്നതിൽ തങ്ങൾ ആവേശത്തിലാണെന്നും ആഗോളതലത്തിലെ ഏറ്റവും വലിയ റി ഇൻഷുറൻസ് കമ്പനികളിലൊന്നായ അവരുടെ നിക്ഷേപം തങ്ങളുടെ ഡാറ്റയിലും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ബിസിനസ് മോഡലിലും ആത്മവിശ്വാസം പകർന്നുവെന്ന് അക്കോയുടെ സ്ഥാപകനും സിഇഒയുമായ വരുൺ ദുവ പറഞ്ഞു.
2015 സ്ഥാപിതമായ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂണിച്ച് റീ വെഞ്ചേഴ്സ് ആഗോളതലത്തിൽ 30ലേറെ ഇൻഷുർടെക്ക് കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഇൻഷുറർമാരുമായുള്ള പങ്കാളിത്വത്തിൽ ഏർപ്പെടുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും വരുണിനേയും അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ടീമിനേയും അവരുടെ യാത്രയിൽ സഹായിക്കുമെന്ന് മ്യൂണിച്ച് റീ വെഞ്ചേഴ്സ് ഡയറക്ടർ ഒഷ്രി കപ്ലാൻ പറഞ്ഞു.
മോട്ടോർ ഇൻഷുറൻസ്, കസ്റ്റമൈഡ് മൈക്രോ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നീ മൂന്നു മേഖലകളിൽ അക്കോ സ്വന്തം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് നേരിട്ട് പോളിസികൾ വിൽക്കുന്നു. ഇൻറർനെറ്റ് ഇക്കോ സിസ്റ്റത്തിലെ പ്രമുഖരായ ആമസോൺ, ഓല, റെഡ്ബസ്, സൊമാറ്റോ, അർബൻക്ലാപ്പ് എന്നിവയുമായും അക്കോയ്ക്ക് പങ്കാളിത്തമുണ്ട്