Big B
Trending

റെക്കോർഡ് ലാഭം കൊയ്ത് സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്കിന് റെക്കോർഡ് ലാഭം. മുൻ വർഷത്തേക്കാൾ 1623% വളർച്ച നേടി ലാഭം 775 കോടിയിലെത്തിയെന്ന് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ അറിയിച്ചു. നേട്ടത്തിന് പിന്നാലെ ഓഹരി ഉടമകൾക്ക് 30% ലാഭവിഹിതം പ്രഖ്യാപിച്ചു. ബാങ്കിന്റെ ആകെ ബിസിനസ് 1,63,743 കോടിയിലെത്തി. പലിശ വരുമാനം 3012 കോടി.പ്രവർത്തന ലാഭത്തിൽ 20% വർധന. 1507 കോടി. അറ്റ നിഷ്ക്രിയ ആസ്തി 1.86% ആയി കുറഞ്ഞു. നിലവിൽ 72092 കോടി വായ്പകളും 89615 കോടി നിക്ഷേപവുമുണ്ട്. ഒപ്പം റിട്ടേൺ ഓൺ ഇക്വിറ്റി കഴിഞ്ഞ 9 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്– 11.6%. കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ ലാഭം 22% ഉയർന്ന് 333.8 കോടിയിലെത്തി. പ്രവർത്തന ലാഭം 95% വർധനയോടെ 561.5 കോടി. പുതിയ സിഇഒയെ കണ്ടെത്താൻ സമിതി രൂപീകരിച്ച് പ്രഫഷനലുകളെ വിലയിരുത്തി വരികയാണ്.

Related Articles

Back to top button