Tech
Trending

ഏസർ സ്വിഫ്റ്റ് 5,ഏസർ സ്വിഫ്റ്റ് 3,ഏസർ സ്വിഫ്റ്റ് 3എക്സ്, ഏസർ ആസ്പയർ 5 ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

11th Gen ഇന്റൽ കോർ പ്രൊസസറുമായെത്തുന്ന ഏസർ സ്വിഫ്റ്റ് 5,ഏസർ സ്വിഫ്റ്റ് 3,ഏസർ സ്വിഫ്റ്റ് 3എക്സ്, ഏസർ ആസ്പയർ 5 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ സമാരംഭിച്ചു.ഏസർ സ്വിഫ്റ്റ് 3എക്സ് ലാപ്ടോപ് ദിവസങ്ങൾക്ക് മുൻപ് ആഗോളവിപണിയിൽ പുറത്തിറക്കിയിരുന്നു. ഇവ നവംബർ ആദ്യ ആഴ്ച മുതൽ ഏസർ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, മറ്റ് മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ലഭ്യമായി തുടങ്ങും.

ഏസർ സ്വിഫ്റ്റ് 5

340 നൈറ്റിന്റെ പീക് ബ്രൈറ്റ്നസുമായെത്തുന്ന 14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, എസ്ആർജിബി കളർ ഗാമറ്റിന്റെ 100% കവറേജ്, 90% സ്ക്രീൻ ബോഡി റേഷ്യോ എന്നീ സവിശേഷതകളോടെ എത്തുന്ന ഏസർ സ്വിഫ്റ്റ് 5 ന് 79,999 രൂപയാണ് വില. അധിക സംരക്ഷണത്തിനായി ആൻറി മൈക്രോബയൽ കോർണിങ് ഗൊറില്ല ഗ്ലാസ് കോട്ടിംഗും ഇതിൽ നൽകിയിട്ടുണ്ട്.11th Gen ഇന്റൽ കോർ ഐ5, ഇന്റൽ കോർ ഐ 7 പ്രോസസറുകളാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 17 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത്.

ഏസർ സ്വിഫ്റ്റ് 3എക്സ്

14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുമായി എത്തുന്ന ഏസർ സ്വിഫ്റ്റ് 3എക്സിന് 79,999 രൂപയാണ് വില. ഇതിൽ എൻ ടി എസ് സി കളർ ഗാമറ്റിന്റെ 72 ശതമാനവും 84% സ്ക്രീൻ ബോഡി അനുപാതവും നൽകിയിരിക്കുന്നു. കാഴ്ചയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഏസർ എക്സാകോളർ ,ഏസർ കളർ ഇൻറലിജൻസ് എന്നിവ സംയോജിപ്പിച്ചിരിക്കുന്നു.11th Gen ഇന്റൽ കോർ പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നത്. 17.5 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ബാറ്ററിയാണ് ലാപ്ടോപ്പിൽ നൽകിയിരിക്കുന്നത്.

ഏസർ സ്വിഫ്റ്റ് 3

13.5 ഇഞ്ച് ഡിസ്പ്ലേയുമായെത്തുന്ന ഈ ലാപ്ടോപ്പിന് 67,999 രൂപയാണ് വില. 2256×1504 പിക്സൽ റെസല്യൂഷൻ,3:2 വീക്ഷണാനുപാദം എന്നിവയും ഈ ലാപ്ടോപ്പിൽ നൽകുന്നുണ്ട്. 400 നൈറ്റിന്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്സുള്ള ഇത് 100% എസ്ആർജിബി കളർ ഗാമറ്റിനെ ഉൾക്കൊള്ളുന്നു. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത്. അലൂമിനിയം, മഗ്നീഷ്യം-അലൂമിനിയം ഡിസൈനുള്ള ഇതിന് 1.19 കിലോഗ്രാം ഭാരമുണ്ട്.

ഏസർ ആസ്പയർ 5

14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ഏസറിൻറെ കളർ ഇൻറലിജൻസ്,ഏസർ ബ്ലൂ ലൈറ്റ് ഷീൽഡ് എന്ന് നേത്ര സംരക്ഷണ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന ഏസർ ആസ്പയർ 54,999 രൂപയാണ് വില. എൻഡിയ ജിഫോഴ്സ് എംഎക്സ് 350 ഡിസ്ക്രിറ്റ് ഗ്രാഫിക്സുമായി ജോഡിയാക്കിയ 11th Gen ഇന്റൽ കോർ പ്രൊസസറുകളാണ് ഈ ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഇത് വെറും 17.95 എംഎം സ്ലിമാണ്.

Related Articles

Back to top button