Tech
Trending

കരുത്തുറ്റ ഗെയിമിങ് ലാപ്‌ടോപുമായി ഏസര്‍

പുതിയ ഗെയിമിങ് ലാപ്ടോപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കംപ്യൂട്ടർ നിർമാതാക്കളായ ഏസർ. ഉയർന്ന ഹാർഡ് വെയർ ഫീച്ചറുകളോടുകൂടിയ പ്രെഡേറ്റർ ഹെലിയോസ് 300 ലാപ്ടോപ്പാണ് പുറത്തിറക്കിയത്.ഉന്നത നിലവാരമുള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാനും സ്ട്രീം ചെയ്യാനും വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണിത്. 129999 രൂപയാണ് ഇതിന് വില ആരംഭിക്കുന്നത്.പതിനൊന്നാം തലമുറ ഇന്റൽ കോർ എച്ച് സീരീസ് 4.6 ഗിഗാഹെർട്സ് വരെയുള്ള 8 കോർസ് 16 ത്രെഡ് പ്രൊസസറുകൾ, എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3070 ജിപിയു എന്നിവയാണ് പ്രഡേറ്റർ ഹെലിയോ 300 ലാപ്ടോപ്പിന് ശക്തിപകരുന്നത്.എഫ്എച്ച്ഡി ഐപിഎസ് 360 ഹെർട്സ് ഡിസ്പ്ലേ, ക്യൂഎച്ച്ഡി ഐപിഎസ് 165 ഹെർട്സ് എന്നിങ്ങനെ രണ്ട് ഡിസ്പ്ലേ വേരിയന്റുകളുണ്ട്. തണ്ടർബോൾട് 4 പോർട്ട്, ഹൈസ്പീഡ് ബൂസ്റ്റ്, ആകെ 1ടിബി ശേഷിയുള്ള പിസിഐഇ ഫോർത്ത് ജെനറേഷൻ എസ്എസ്ഡി എന്നിവ ലാപ്ടോപ്പിന് അസാധാരണമായ പ്രവർത്തനശേഷി നൽകുന്നു.

Related Articles

Back to top button