Big B
Trending

എസ്ബിഐ വായ്പാ പലിശ വീണ്ടും ഉയര്‍ത്തി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എല്ലാ കാലയളവുകളിലുമുള്ള വായ്പ പലിശയില്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തി. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ 0.50ശതമാനവും കൂട്ടിയിട്ടുണ്ട്.മൂന്നുമാസത്തിനിടെ മൂന്നാമമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.ആര്‍ബിഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി(എംസിഎല്‍ആര്‍)യുള്ള നിരക്കിൽ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തുന്നത്.മൂന്നുമാസംവരെയുള്ള എംസിഎല്‍ആര്‍ ഇതോടെ 7.35ശതമാനമായി. ഒരുവര്‍ഷത്തെ 7.70ശതമാനമായും രണ്ടുവര്‍ഷത്തെ 7.90ശതമാനമായും മൂന്നുവര്‍ഷത്തെ നിരക്ക് 8 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഏപ്രിലിനുശേഷം വായ്പാ പലിശയില്‍ 60 ബേസിസ് പോയന്റിന്റെ വര്‍ധനവുണ്ടായി.

Related Articles

Back to top button