Startup
Trending

90 മില്യൺ ഡോളർ സീരീസ് സി നിക്ഷേപം സമാഹരിച്ച് മൊബൈൽ പ്രീമിയർ ലീഗ്

സിറ്റി അധിഷ്ഠിത മൊബൈൽ ഗെയിമിംഗ് സ്റ്റാർട്ടപ്പായ മൊബൈൽ പ്രീമിയർ ലീഗ് (എം പി എൽ) എസ്ഐജി, ആർടിപി ഗ്ലോബൽ, എംഡിഐ വെഞ്ചേഴ്സ് എന്നിവയിൽനിന്ന് 90 മില്യൺ ഡോളർ സമാഹരിച്ചു. ഇതു കൂടി ചേർത്താൽ എംപിഎല്ലിനു ലഭിച്ച മൊത്തം നിക്ഷേപം 130.5 മില്യൺ ഡോളറിലെത്തും. നിലവിലെ നിക്ഷേപകരായ സെക്വോയ ഇന്ത്യ, ഗോ-വെഞ്ചേഴ്സ്, ബേസ് പാർട്ണർമാർ എന്നിവയും ഈ റൗണ്ടിൽ പങ്കെടുത്തു. 2019 ഏപ്രിലിൽ എംപിഎൽ 35.5 മില്യൺ ഡോളർ സീരീസ് എ നിക്ഷേപത്തിൽ സമാഹരിച്ചിരുന്നു.
ഫാൻറസി ഗെയിമിംഗ് പ്ലാറ്റ്ഫോമിന് പേരുകേട്ട ഡ്രീം സ്പോർട്സ് സമാഹരിച്ച 225 മില്യൺ ഡോളർ നിക്ഷേപത്തിനു ശേഷം ഈ വർഷം ഗെയിമിംഗ് സ്റ്റാർട്ടപ്പിലേക്കുള്ള രണ്ടാമത്തെ വലിയ നിക്ഷേപമാണ് എംപിഎൽ സമാഹരിച്ചത്.

ഇന്ത്യയിൽ വർധിച്ചുവരുന്ന സ്മാർട്ട്ഫോൺ ഉപയോഗവും 4ജി വേഗതയും ഓൺലൈൻ ഗെയിമുകൾ അതിവേഗം വളരുന്നതിന് വഴിയൊരുക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇത്തരം ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. ഇത് ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചു.
ക്രിയോയുടെ സഹസ്ഥാപകനായ സായ് ശ്രീനിവാസും ശുഭ് മൽഹോത്രയും ചേർന്ന് 2018 സ്ഥാപിച്ച എംപിഎൽ 60 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ മുൻനിര റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമായാണ് ഈ സ്റ്റാർട്ട് പ്രവർത്തിക്കുന്നത്. ബാംഗ്ലൂർ, ജക്കാർത്ത, പൂനെ എന്നിവിടങ്ങളിലെ ഇതിൻറെ ഓഫീസുകളിൽ മുന്നൂറിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഓൺലൈൻ ഗെയിമുകളിൽ പരസ്പരം മത്സരിക്കാനും യഥാർത്ഥ പണം നേടുവാനുമുള്ള അവസരം എംപിഎൽ കളികാർക്കു നൽകുന്നു. ഐപിഎൽ ക്രിക്കറ്റ് സീസണുൾപ്പെടെ ഫാന്റസി സ്പോർട്സിനെ കുറിച്ചുള്ള ഒരു വിഭാഗവും ഇതിലുണ്ട്. ആൻഡ്രോയ്ഡ്,iOS എന്നിവയിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ്പ് ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുമെങ്കിലും പ്ലേസ്റ്റോറിൽ യഥാർത്ഥ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളൊന്നും അനുവദിക്കാത്ത നായം ഗൂഗിൾ സ്വീകരിക്കുന്നതിനാൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Related Articles

Back to top button