
സോണിയുടെ ഇന്ത്യയിലെആദ്യത്തെ 8കെ ടിവിയായ Z8H ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. 85 ഫുൾ അറേ എൽഇഡി ടിവിയായ ഇതിന് 13,99,990 രൂപയാണ് വില. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ടിവി കൂടിയാണിത്. 7680×4320 പിക്സൽ സ്ക്രീൻ, ഡോൾബി വിഷൻ ഫോർമാറ്റോടു കൂടിയ 8k റെസല്യൂഷൻ, എച്ച്ഡിആർ കണ്ടൻറ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

ഈ വർഷം ആദ്യം തങ്ങളുടെ 8k മോഡലുകൾ പുറത്തിറക്കിയ സാംസങ്, ടി സി എൽ തുടങ്ങിയ ബ്രാൻഡുകൾക്ക് തൊട്ടുപിന്നാലെയാണ് ആണ് സോണിയും അവരുടെ 8k മോഡൽ ടിവി പുറത്തിറക്കിയത്. സോണിയുടെ ശ്രേണിയിലെ ഏറ്റവും പ്രീമിയം ടെലിവിഷനാണിത്. അൾട്രാ എച്ച്ഡി റെസല്യൂഷനിൽ 120Hz വരയുള്ള റിഫ്രഷ് റേറ്റ് ഇതിന്റെ പ്രധാന നേട്ടമാണ്. കൂടാതെ, വരാനിരിക്കുന്ന സോണി പി എസ് 5 നായി പ്രകടനം ഒപ്ടിമൈസ് ചെയ്യുന്നതിന് ബ്രാവിയ ഗെയിം ക്രമീകരണവും ഇതിൽ നൽകിയിട്ടുണ്ട്. ഒപ്പം റിമോട്ട് ഉപയോഗിച്ച് പ്ലേസ്റ്റേഷന്റെ ചില സവിശേഷതകൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.
മൈക്രോ ഡിമ്മിംഗിനായി ഒരു പൂർണ്ണ അറേ എൽഇഡി സ്ക്രീനാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒപ്പം ഡോൾബി അറ്റ്മോസ്, സോണിയുടെ അക്കൗസ്റ്റിക്സ് മൾട്ടി ഓഡിയോ സ്പീക്കർ സിസ്റ്റം എന്നിവയും മികച്ച ദൃശ്യ ശ്രവണാനുഭവം നൽകുന്നു. അയ്യായിരത്തിലധികം ഗെയിമുകൾക്കും ആപ്ലിക്കേഷനുകൾക്കുമായി ഗൂഗിൾ പ്ലേസ്റ്റോർ ആക്സസ് ചെയ്യാൻ കഴിയുന്ന ഈ ടിവി ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നു. ആപ്പിൾ എയർപ്ലേ 2, ഗൂഗിൾ ക്രോംകാസ്റ്റ് ബിൽറ്റ് ഇൻ എന്നിവയെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. ടെലിവിഷനിൽ X1 അൾട്ടിമേറ്റ് പിക്ചർ പ്രൊസസറും ഗൂഗിൾ അസിസ്റ്റന്റിനെ ആക്സസ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ബാക്ക്ലിറ്റ് റിമോട്ടും ഉൾക്കൊള്ളിച്ചിരിക്കുന്നു.