Big B
Trending

700 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്ക്

എച്ച്സിഎൽ ടെക്കിന്റെ വരുമാനം 10 ബില്യൺ ഡോളർ (73,000 കോടി രൂപ) എത്തിയതോടെ കമ്പനിയുടെ ടെക്നോളജിസ് ജീവനക്കാർക്ക് 700 കോടി രൂപയുടെ പ്രത്യേക ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഈ മാസം ബോണസ് വിതരണം ചെയ്യുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.


കമ്പനിയുടെ ലോകമെമ്പാടുമുള്ള ഒന്നരലക്ഷം ജീവനക്കാർക്ക് ബോണസ് ലഭിക്കും. ചുരുങ്ങിയത് ഒരു വർഷത്തെ സർവീസ് ഉള്ളവരായിരിക്കും ഈ ബോണസിന് അർഹരാവുക. പത്ത് ദിവസത്തെ ശമ്പളത്തിനു തുല്യമായ തുകയായിരിക്കും ബോണസായി ലഭിക്കുക. കഴിഞ്ഞ ഡിസംബർ പാദത്തിൽ 3,982 കോടി രൂപയായിരുന്നു എച്ച്സിഎല്ലിന്റെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 31.1 ശതമാനം കൂടുതലാണിത്. കൂടാതെ ഓഹരി ഒന്നിന് 4 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button