Tech
Trending

70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

70 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നതായി ഇൻറർനെറ്റ് സുരക്ഷാ വിദഗ്ധനെ ഉദ്ധരിച്ച് എൻഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ പേരുകൾ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, വാർഷികവരുമാനം തുടങ്ങിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്ന് സുരക്ഷാ ഗവേഷകൻ രാജശേഖർ രാജാഹരിയാ പറയുന്നു.


2 ജിബി വരുന്ന ഡാറ്റാബേസാണ് ചേർന്നിരിക്കുന്നത്. 2010 നും 2019 ഇടയിലുള്ള ഡാറ്റാബേസാണ് ചേർന്നിരിക്കുന്നത്. ചോർന്നിരിക്കുന്നത് പണമിടപാട് ഡേറ്റയായതിനാൽ ഇത് ഹാക്കർമാർക്കും സ്കാമർമാർക്കും ഏറെ വിലപ്പെട്ടതാണ്. ഫിഷിങിനോ മറ്റു സൈബർ ആക്രമണങ്ങൾക്കോ വ്യക്തിഗത കോൺടാക്ട് വിശദാംശങ്ങൾ ഉപയോഗിക്കാൻ കഴിയും എന്നാണ് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചോർന്നിരിക്കുന്ന വിശദാംശങ്ങളിൽ കാർഡ് നമ്പർ ഉൾപ്പെടുന്നില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകളുമായി കരാറിലേർപ്പെട്ടിട്ടുള്ള മൂന്നാം കക്ഷി സേവനദാതാക്കളിൽനിന്നായിരിക്കാം വിവരങ്ങൾ ചോർന്നതെന്നാണ് കരുതപ്പെടുന്നത്. അഞ്ചുലക്ഷം കാർഡുടമകളുടെ പാൻകാർഡ് നമ്പറുകളും ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു.

Related Articles

Back to top button