Tech
Trending

7 ഇഞ്ച് ഡിസ്‌പ്ലേയും 6,000mAh ബാറ്ററിയുമായി ലാവ Z2 മാക്സ് എത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ മൊബൈൽസ് Z2 മാക്സ് എന്ന പേരിൽ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചു. ഈ വർഷം ജനുവരിയിൽ ലാവ അവതരിപ്പിച്ച Z2-ന്റെ പരിഷ്കരിച്ച പതിപ്പാണ് Z2 മാക്സ്. Z2നേക്കാൾ വലിപ്പമേറിയ ഡിസ്പ്ലേ, കപ്പാസിറ്റി കൂടിയ ബാറ്ററി എന്നിവയാണ് ലാവ Z2 മാക്‌സിന്റെ സവിശേഷതകൾ.2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന ലാവ Z2 മാക്‌സിന് 7,799 രൂപയാണ് വില. സ്ട്രോക്ക്ഡ് ബ്ലൂ, സ്ട്രോക്ക്ഡ് സിയാൻ എന്നീ നിറങ്ങളിൽ വാങ്ങാവുന്ന Z2 മാക്‌സ്, ലാവ വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ വാങ്ങാം.


ലാവ Z2 മാക്സ് ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 7 ഇഞ്ച് എച്ച്ഡി+ (720×1,640 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക്, 258 പിപി പിക്‌സൽ ഡെൻസിറ്റി, 20.5: 9 ആസ്പെക്ട് റേഷ്യോ എന്നിവയുണ്ട്. ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 3 പരിരക്ഷണവുമുണ്ട്. 2 ജിബി ഡിഡിആർ 4 എക്സ് റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോൺ ക്വാഡ് കോർ മീഡിയടെക് ഹെലിയോ SoC പ്രോസസസറിൽ ആണ് പ്രവർത്തിക്കുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 13 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 1.85 ലെൻസ്), 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ Z2 മാക്‌സിൽ. മുൻവശത്ത്, 8 മെഗാപിക്സൽ (എഫ് / 2.0 ലെൻസ്) സെൻസറാണ് ക്രമീകരിച്ചിരിക്കുന്നത്.3 മണിക്കൂർ 47 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന 6,000 എംഎഎച്ച് ബാറ്ററാണ് ലാവ Z2 മാക്‌സിൽ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 9 മണിക്കൂർ 8 മിനിറ്റ് യൂട്യൂബ് വീഡിയോ പ്ലേബാക്ക് ഇതിന് നൽകാൻ കഴിയുമെന്നും ലാവ പറയുന്നു.

Related Articles

Back to top button