Tech
Trending

മൈക്രോസോഫ്റ്റ് ക്ലിപ്പി തിരികെ എത്തുന്നു

മൈക്രോസോഫ്റ്റിന്റെ ആനിമേറ്റഡ് പേപ്പർ ക്ലിപ്പ് കഥാപാത്രമായ ക്ലിപ്പി വലിയൊരിടവേളയ്ക്ക് ശേഷം തിരികെ വരുന്നു. മൈക്രോസോഫ്റ്റ് ടീംസിന്റെ സ്റ്റിക്കർ പായ്ക്കിലാണ് ക്ലിപ്പി എത്തുന്നത്. താമസിയാതെ തന്നെ ഇത് ഉപഭോക്താക്കൾക്കെല്ലാം ലഭ്യമാവും. നിരവധി പേപ്പർ ക്ലിപ്പ് ഡിസൈനുകൾ ഉണ്ടെങ്കിലും ഇവ ആനിമേറ്റഡല്ല.മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഫീഡ് ബാക്ക് പോർട്ടലിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരനായ അലെക്സ്.ഒ ഈ വിവരം പുറത്തുവിട്ടത്.’അതെ, വിരമിക്കലിൽ നിന്ന് പുറത്തുവരാൻ ക്ലിപ്പി തയ്യാറായിരിക്കുന്നുവെന്നും അവനെ നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടീംസിലെ ഒരു സ്റ്റിക്കർ പായ്ക്കായി ക്ലിപ്പി തിരികെ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജൂലായിലാണ് വിൻഡോസിലെ സാധാരണ പേപ്പർക്ലിപ്പ് ഇമോജിയ്ക്ക് പകരം ക്ലിപ്പി എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇപ്പോഴത്തേതിന് സമാനമായ ഒരു റെട്രോ സ്റ്റിക്കർ പായ്ക്ക് ടീംസിന് വേണ്ടി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉടൻ തന്നെ പിൻവലിക്കപ്പെടുകയായിരുന്നുവെന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.വർഷങ്ങൾക്ക് മുമ്പ് എംഎസ് ഓഫീസ് സോഫ്റ്റ് വെയറുകളിൽ ഉണ്ടായിരുന്ന അനിമേറ്റഡ് ഡിജിറ്റൽ അസിസ്റ്റന്റ് ആയിരുന്നു ക്ലിപ്പി. ഉപഭോക്തക്കൾക്ക് ജോലിക്കിടെ സഹായകരമായ നിർദേശങ്ങൾ നൽകുകയായിരുന്നു ക്ലിപ്പിയുടെ ജോലി. എന്നാൽ പലപ്പോഴും ക്ലിപ്പിയുടെ സാന്നിധ്യം ഉപഭോക്താക്കളിൽ അലോസരമുണ്ടാക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button