Big B
Trending

പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം ആരംഭിച്ചു

ഇടതു സർക്കാരിൻറെ ആറാമത്തെയും അവസാനത്തെയും ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കുന്നു. പതിവുപോലെ കവിത ചൊല്ലിയാണ് മന്ത്രി ബജറ്റവതരണം ആരംഭിച്ചത്. കോവിഡാനന്തര കേരളത്തിൻറെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു.


കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന പ്രത്യേകത. ഒപ്പം തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കെയാണ് ബജറ്റവതരണം എന്നതും ശ്രദ്ധേയമാണ്.2020-2021 ഈ കാലയളവിൽ 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തും. ഒപ്പം 2021-22ൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ള, നീല റേഷൻ കാർഡുകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകും. എല്ലാ തദ്ദേശ പ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ചുരുങ്ങിയത് മൂന്നു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് കാലത്തെ തുച്ഛമായ അലവൻസിന് മികച്ച സേവനം കാഴ്ചവെച്ച ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധന വരുത്തും.

Related Articles

Back to top button