Auto
Trending

ചരിത്ര നേട്ടം കുറിച്ച് ടാറ്റ മോട്ടോഴ്സ്

50 ലക്ഷം കാറുകൾ വിറ്റ് ചരിത്ര നേട്ടം കുറിച്ചിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004 ൽ 10 ലക്ഷം കാറുകളുടെ വിൽപനയും 2010 ല്‍ 20 ലക്ഷം വിൽപനയും 2015 ൽ 30 ലക്ഷം വിൽപനയും 2020 ൽ 40 ലക്ഷം വിൽപനയും കൈവരിച്ചിരുന്നു. അടുത്ത പത്തു ലക്ഷം കാർ വിൽപന എന്ന നേട്ടം കൊയ്യാൻ മൂന്നു വർഷം മാത്രമേ ടാറ്റ എടുത്തുള്ളു. വിൽപന കണക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒന്നായ ടാറ്റയുടെ ലൈനപ്പിൽ ടിയാഗോ, ആൾട്രോസ്, ടിഗോർ എന്നീ കാറുകളും പഞ്ച്, സഫാരി, ഹാരിയർ, നെക്സോൺ എന്നീ എസ്‌യുവികളുമുണ്ട്. പുതുതലമുറ കാറുകൾ വിപണിയിൽ മികച്ച മുന്നേറ്റമാണു നൽകുന്നതെന്നാണ് ടാറ്റ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ നെക്സോൺ ഇവിയും ടിഗോർ ഇവിയും ടാറ്റയുടെ ഇലക്ട്രിക് ലൈനപ്പിലുണ്ട്.

Related Articles

Back to top button