Tech
Trending

എക്‌സ് 30 5ജി ഇന്ത്യൻ വിപണിയിൽ എത്തിച്ച് നോക്കിയ

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് 30 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസറാണ് ഫോണില്‍. 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 4200 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയും ഇതിനുണ്ട്.രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും സുരക്ഷാ അപഡേറ്റും ഫോണില്‍ ലഭിക്കും. നോക്കിയ എക്‌സ് 30 5ജിയുടെ 8ജിബി റാം + 256 ജിബി വേരിയന്റിന് 48999 രൂപയാണ് വില. ഇത് പ്രത്യേക വിലയാണെന്ന് കമ്പനി പറയുന്നു. ക്ലൗഡി ബ്ലൂ, വെള്ള നിറങ്ഹളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക. നോക്കിയ ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും ഫോണ്‍ വാങ്ങാം. ഫെബ്രുവരി 20 മുതലാണ് വില്‍പന. ആന്‍ഡ്രോയിഡ് 12 ഓഎസില്‍ പുറത്തിറങ്ങുന്ന ഫോണില്‍ മൂന്ന് വര്‍ഷത്തെ ഓഎസ് അപ്‌ഗ്രേഡ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ കാലയളവില്‍ പ്രതിമാസം സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 6.43 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡ്‌സിപ്ലേയാണിത്‌ന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 700 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്‌ക്രീന്‍ ആണിത്. സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എട്ട് ജിബി റാം ഉണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 50 എംപി പ്യുവര്‍ വ്യൂ ഒഐഎസ് പ്രൈമറി സെന്‍സര്‍, 13 എംപി അള്‍ട്ര വൈഡ് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. 4200 എംഎഎച്ച് ആണ് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button