Tech
Trending

5ജി സ്‌പെക്ട്രം: ഇതുവരെ വിളിച്ചത് 1.49 ലക്ഷം കോടി രൂപയ്ക്ക്

5ജി സ്‌പെക്ട്രം ലേലം രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ 1,49,454 കോടി രൂപയാണ് സ്വരൂപിച്ചത്. ഇതോടെ ലേലം മൂന്നാം ദിനത്തിലേക്ക് നീണ്ടു. ബുധനാഴ്ച്ച അഞ്ച് റൗണ്ട് ലേലമാണ് നടന്നത്. ഇതോടെ ആകെ ഒമ്പത് റൗണ്ട് ലേലം നടന്നു.2021-ല്‍ നടന്ന 4ജി സ്‌പെക്ട്രം ലേലത്തേക്കാള്‍ 71639.2 കോടി രൂപ അധികമായി ഇത്തവണത്തെ ലേലത്തില്‍ വിളിച്ചിട്ടുണ്ട്. ശതമാനക്കണക്ക് നോക്കിയാല്‍ 92.06% കൂടുതല്‍ തുകയ്ക്ക് ഇത്തവണ സ്‌പെക്ട്രം വിളിച്ചെടുത്തിട്ടുണ്ട്.

തുടക്കത്തില്‍ രണ്ടാം ദിനമായ ബുധനാഴ്ച തന്നെ ലേലം പൂര്‍ത്തിയാവുമെന്നായിരുന്നു കരുതിയിരുന്നത്. 2021 മാര്‍ച്ചില്‍ നടന്ന 4ജി സ്‌പെക്ട്രം ലേലം രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയ്ക്കാണ് ആവശ്യക്കാരേറെയെന്ന് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റ് ലോ, മിഡ് റേഞ്ച് ബാന്‍ഡുകളോടും മികച്ച പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.ഓഗസ്റ്റ് 14-ന് തന്നെ സ്‌പെക്ട്രം വിതരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി പറയുന്നത്. സെപ്റ്റംബറില്‍ കമ്പനികള്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button