Auto
Trending

യമഹ എം.ടി-15 വെര്‍ഷന്‍ 2.0 എത്തി

ഇന്ത്യയിലെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് ശ്രേണിയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് യമഹയുടെ എം.ടി.15 എന്ന മോഡല്‍. ഈ ബൈക്ക് കൂടുതല്‍ പുതുമകളോടെ വീണ്ടും വിപണിയില്‍ എത്തി. എം.ടി.15 വെര്‍ഷന്‍ 2.0 എന്ന പേരിലാണ് യമഹ ഈ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.1.59 ലക്ഷം രൂപയാണ് പുതിയ എം.ടി.15-ന്റെ എക്‌സ്‌ഷോറൂം വില.സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കൂടുതല്‍ ഫീച്ചറുകള്‍, ആകര്‍ഷകമായ പുത്തന്‍ നിറങ്ങള്‍ എന്നിവയ്‌ക്കൊപ്പം മികച്ച യാത്രയൊരുക്കുന്നതിനായി കാര്യക്ഷമമായ സസ്‌പെന്‍ഷന്‍ സംവിധാനവും ഒരുക്കിയാണ് എം.ടി.15-ന്റെ രണ്ടാം വരവ്. ഫീച്ചറുകളിലും സൗന്ദര്യത്തിലും വരുത്തിയ മാറ്റത്തിന്റെ ഫലമായി വിലയിലും നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ബ്ലൂ ടൂത്ത് കണക്ടവിറ്റി, വൈ കണക്ട് മൊബൈല്‍ ആപ്പ് എന്നിവ നല്‍കിയിട്ടുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 37 എം.എം. അപ്പ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക, അലുമിനിയം സ്വിങ്ങ്ആം എന്നിവയാണ് ഈ ബൈക്കില്‍ പ്രധാനമായി വരുത്തിയിട്ടുള്ള പുതുമകള്‍. ഇതിനൊപ്പം സിയാന്‍ സ്റ്റോം, റേസിങ്ങ് ബ്ലൂ എന്നീ പുത്തന്‍ നിറങ്ങളിലും യമഹ എം.ടി.15 നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.മുമ്പുണ്ടായിരുന്ന ബോക്‌സ് സെക്ഷന്‍ സ്വിങ്ങ് ആമിന് പകരമായി മോട്ടോ ജി.പിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അലുമിനിയം സ്വിങ്ങ്ആം ആണ് പുതിയ എം.ടി.15-ല്‍ നല്‍കിയിട്ടുള്ളത്. ഇത് വാഹനത്തിന്റെ സ്റ്റൈബിലിറ്റി വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മികച്ച ഹാന്‍ഡിലിങ്ങ് ഉറപ്പാക്കുന്നതിനായി യമഹയുടെ ഡെല്‍റ്റ ബോക്‌സ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളതെന്നുമാണ് വിവരം.മെക്കാനിക്കനിലായ മാറ്റത്തിന് മുതിരാതെയാണ് എം.ടി.15-ന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ആര്‍-155 സി.സി. ലിക്വിഡ് കൂള്‍ഡ് ഫോര്‍ വാല്‍വ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 18.1 ബി.എച്ച്.പി. പവറും 14.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button