Tech
Trending

5 ജി പദ്ധതികളിൽ ജപ്പാൻ നിക്ഷേപിക്കും

ഇന്ത്യയുടെ സ്മാര്‍ട്ട്‌സിറ്റി, 5 ജി പദ്ധതികളില്‍ പങ്കാളിത്തത്തിന് ജപ്പാന്‍ കമ്പനികൾ. ഈമേഖലയില്‍ നിക്ഷേപിക്കുമെന്ന് വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്‍പ്പറേഷൻ ചെയര്‍മാന്‍ നൊബുഹിരോ എന്‍ഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.സുരക്ഷിതവും ശക്തവുമായ 5 ജി സംവിധാനമൊരുക്കുന്നതിന് ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നോബുഹിരോ എൻഡോ മാധ്യമങ്ങളോട് പറഞ്ഞു. ടോക്യോവിലെത്തിയ മോദി, തിങ്കളാഴ്ച സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്‌ ഒസാമു സുസുകി, യുണിക്ലോയുടെ മാതൃകമ്പനിയായ ഫാസ്റ്റ് റീട്ടെയിലിങ് ചെയര്‍മാന്‍ തദാഷി യാനായി, സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷന്‍ ബോര്‍ഡ് ഡയറക്ടറും സ്ഥാപകനുമായ മസയോഷി സണ്‍ എന്നിവരുമായും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി.സാങ്കേതികവിദ്യ, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ സോഫ്റ്റ്ബാങ്കിന്റെ ഭാവിപങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്ക് മേധാവി മസയോഷി സണുമായി നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കം. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും ഉത്‌പാദനസൗകര്യങ്ങള്‍, പുനരുപയോഗ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതുള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ നിക്ഷേപ അവസരങ്ങളെക്കുറിച്ചാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുതിര്‍ന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി ചര്‍ച്ചചെയ്തത്.ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ പ്രോജക്ടുകള്‍ക്കായുള്ള ഉത്‌പാദനബന്ധിത പ്രോത്സാഹനപദ്ധതിക്കുകീഴിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് ഫാസ്റ്റ് റീട്ടെയിലിങ് ചെയര്‍മാന്‍ തദാഷി യാനായിയുമായി പ്രധാനമന്ത്രി ചര്‍ച്ചചെയ്തു.

Related Articles

Back to top button