Tech
Trending

ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജി അവതരിപ്പിക്കണമെന്ന് പ്രധാനമന്ത്രി

മാര്‍ച്ച് അവസാനത്തോടെ 5ജി സ്‌പെക്ട്രം ലേലം നടത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റ്15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്.ലേലത്തിനുള്ള 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്.ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ ആറ് എല്‍എസ്എകളില്‍ (ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗത്തിനായി 900 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം നീക്കിവച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് ട്രായിയോട് പറഞ്ഞു.അതേസമയം, ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എല്‍എസ്എകളിലെ നിശ്ചിത 900 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്ട്രം സര്‍ക്കാര്‍ ഉപേക്ഷിക്കും.എല്‍ടിഇ വരുന്നതോടെ സിഡിഎംഎ നെറ്റ്വര്‍ക്കുകള്‍ പുറത്തായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 800 മെഗാഹെര്‍ട്‌സ് സെപ്ക്ട്രം ബാന്‍ഡിനായുള്ള 1.23 മെഗാഹെര്‍ട്‌സ് സെപ്ക്ട്രം ബാന്‍ഡിനായുള്ള 1.23 മെഗാഹെര്‍ട്‌സ് ചാനല്‍ 1.25 മെഗാഹെര്‍ട്‌സ് ആയി പരിഷ്‌കരിക്കാനാവും. ഉപയോഗമില്ലാത്തതിനാല്‍ നിലവിലുള്ള 0.3 0.3 മെഗാഹെര്‍ട്‌സ് ഇന്റര്‍ ഓപ്പറേറ്റര്‍ ഗാര്‍ഡ് ബാന്‍ഡ് ഒഴിവാക്കാനാവും. 1.23 ചാനല്‍ പദ്ധതിയുള്ളതുകൊണ്ട് 800 മെഗാഹെര്‍ട്‌സില്‍ 14 സെപ്ക്ട്രം ബ്ലോക്കുകള്‍ മാത്രമാണ് ലഭ്യമാവുക.800 മെഗാഹെര്‍ട്‌സ് പ്ലാനില്‍ 1.23 മെഗാഹെര്‍ട്‌സ് ചാനല്‍ 1.25 മെഗാഹെര്‍ട്‌സിലേക്ക് മാറ്റുന്നതില്‍ റിലയന്‍സ് ജിയോയ്ക്ക് സമ്മതമാണ്. എന്നാല്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ഇതിന് അനുകൂലമല്ല. 1.6 മെഗാഹെര്‍ട്‌സ് ചാനല്‍ ആണ് ഇരുകമ്പനികളും ആവശ്യപ്പെടുന്നത് 800 മെഗാഹെര്‍ട്‌സില്‍ 15 15 സ്‌പെക്ട്രം ബ്ലോക്കുകളാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button