Tech
Trending

5ജി ലേലം അവസാനിച്ചു

ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു. ലേലം അവസാനിക്കുമ്പോള്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം.വില്‍പ്പനയുടെ താല്‍ക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നേക്കും.ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് ഇത്തവണ നടന്നത്.

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ആദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്.

Related Articles

Back to top button