
ശതകോടീശ്വരന്മാരേ കുറിച്ചും അവർ സമ്പാദിക്കുന്ന പണത്തെ കുറിച്ചും ചർച്ച ചെയ്യുമ്പോൾ ഈ പണവും അവരുടെ സാമ്രാജ്യവും തുടക്കം മുതലേ അവർക്കുണ്ടായിരുന്നതല്ലെന്ന് അംഗീകരിക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടാറുണ്ട്. ഒന്നുമില്ലായ്മയിൽ ആരംഭിച്ച് ഇന്നത്തെ സ്ഥാനത്തെത്തിയതിനായി ഒരു ടൺ വിയർപ്പും അധ്വാനവും അവർ നൽകി എന്നതും നാം അംഗീകരിക്കാറില്ല. ഒന്നുമില്ലാതെ ആരംഭിച്ച്, പൂർണമായ ഇച്ചശക്തിയിലൂടെയും കഠിനാധ്വാനത്തിലൂടെയും ശതകോടീശ്വരൻമാരായി മാറിയ 5 വ്യക്തികളിതാ
1) ലക്ഷ്മി മിത്തൽ

രാജസ്ഥാന് സമീപം ശുദ്ധമായ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഒരു എളിയ കുടുംബത്തിലാണ് സ്റ്റീൽ മാഗ്നെറ്റ് ലക്ഷ്മി മിത്താലിന്റെ ജനനം. കൊൽക്കത്തയിൽ ഒരു സ്റ്റീൽ കമ്പനി സ്ഥാപിക്കാൻ അദ്ദേഹത്തിൻറെ പിതാവ് വളരെയധികം സമയമെടുത്തു. എന്നാൽ ഇന്ത്യൻ സർക്കാർ ഉരുക്കുൽപാദനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അതേ മേഖലയിൽ കുതിച്ചു ചാട്ടം നടത്തി തൻറെ കുടുംബത്തിൻറെ വിധി മാറ്റിയെഴുതാൻ അദ്ദേഹം തീരുമാനിച്ചു. 26 ാം വയസ്സിൽ അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോയി. നഷ്ടത്തിലായ സ്റ്റീൽ കമ്പനികളുടെ ഭാഗങ്ങൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റി. ഇന്നദ്ദേഹത്തിന്റെ ആസ്തി 10.6 മില്യണിലധികമാണ്.
2) റിതേഷ് അഗർവാൾ

പത്തൊമ്പതാം വയസ്സിൽ ഓയോ റൂം സ്ഥാപിച്ച വെറും 22 വയസ്സാകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ് മാറിയ വ്യക്തിയാണ് റിതേഷ് അഗർവാൾ. ഈ വർഷം അദ്ദേഹത്തിന് 3000 കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരൻ അദ്ദേഹം തന്നെയാണ്. ഒരു ചെറുപട്ടണത്തിൽ പരിമിതമായ ജീവിതമാർഗങ്ങളുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ സിംകാർഡുകൾ വിറ്റുകൊണ്ടാണ് തൻറെ ജീവിതം ആരംഭിക്കുന്നത്. പ്രായപൂർത്തിയായപ്പോൾ കോളേജ് വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പിന്നീട് പഠനം ഉപേക്ഷിക്കുകയും സ്വന്തമായ സംരംഭം ആരംഭിക്കുകയും ചെയ്തു. അത് അദ്ദേഹത്തിൻറെ സംരംഭ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു. ഇന്നദ്ദേഹത്തിന്റെ ആസ്തി 4500 കോടി രൂപയാണ്.
3) ധീരുഭായ് അംബാനി

വ്യാപാരം എങ്ങനെ നടത്തണമെന്ന് ഇന്ത്യയെ മുഴുവൻ കാണിച്ച മറ്റൊരു വ്യവസായിയാണ് അന്തരിച്ച ധീരുഭായി അംബാനി. ഗുജറാത്തിലെ ഒരു ലളിത കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ പിതാവ് ഒരു ഗ്രാമീണ സ്കൂൾ അധ്യാപകനായിരുന്നു. സംരംഭകത്വം ആഗ്രഹിച്ച അദ്ദേഹം പതിനാറാം വയസ്സിൽ വീട്ടിൽ നിന്ന് താമസം മാറ്റി യമനിൽ ഒരു ഗ്യാസ് സ്റ്റേഷൻ അറ്റൻഡറായി ജോലി ആരംഭിക്കുകയും ചെയ്തു. ഒരു ദശാബ്ദക്കാലം അവിടെ ചെലവഴിച്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും മുംബൈയിൽ സ്വന്തമായി ഒരു ടെക്സ്റ്റൈൽ കമ്പനി ആരംഭിക്കുകയും ചെയ്തു. അത് ഇന്ന് ലോകമറിയുന്ന റിലയൻസ് കൊമേഷ്യൽ കോർപ്പറേഷൻറെ ആദ്യ ഓഫീസായി മാറി.
4) ശിവ് നാടാർ

ഒറിജിനൽ മെയ്ക്ക് ഇൻ ഇന്ത്യൻ പയ്യൻ എന്ന് വിളിക്കുന്ന ഇന്ത്യൻ ഐടി വ്യവസായത്തിലെ മുൻനിരയിലുള്ള ശിവ നാടാരുടെ ജീവിത യാത്രയ്ക്ക് ആമുഖം ആവശ്യമില്ല. തമിഴ്നാട്ടിലെ മൂലായിപോഷിയെന്ന ചെറുഗ്രാമത്തിലാണ് അദ്ദേഹത്തിൻറെ ജനനം. വിദ്യാഭ്യാസത്തോടുള്ള അർപ്പണബോധവും ബിസിനസിനോടുള്ള വൈദഗ്ധ്യവുമുണ്ടായിരുന്ന അദ്ദേഹം 1976 ൽ ഹിന്ദുസ്ഥാൻ കമ്പ്യൂട്ടർ എന്ന സ്വതന്ത്ര സംരംഭം ആരംഭിച്ചു. പിന്നീട് അതിൽ നിന്നും ഒരു 1,87,000 രൂപ മുതൽമുടക്കി എച്ച്സിഎൽ രൂപീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1980 ൽ ഐടി ഹാർഡ്വെയർ വിൽക്കുന്നതായി സിംഗപ്പൂരിൽ ഫാർ ഈസ്റ്റ് കമ്പ്യൂട്ടർ ആരംഭിച്ചുകൊണ്ട് അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിച്ചു. ആദ്യവർഷം തന്നെ ഒരു മില്യൺ വരുമാനമുണ്ടാക്കിയ അദ്ദേഹത്തിൻറെ ആസ്തി 21.5 മില്യൺ ഡോളറാണ്.
5) ബൈജു രവീന്ദ്രൻ

വെറും 39 വയസ്സ് മാത്രമുള്ള അദ്ദേഹത്തെ ഈ വർഷം ഫോബ്സ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരിൽ ഒരാളായി പ്രഖ്യാപിച്ചു. മലയാളികളുടെ അഭിമാനമായ അദ്ദേഹം കേരളത്തിലെ കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് ജനിച്ചത്.മാതാപിതാക്കൾ അധ്യാപകനായി ജോലിചെയ്തിരുന്ന മലയാളം മീഡിയം സ്കൂളിലായിരുന്നു അദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം. എഞ്ചിനീയറായി ജോലി അനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിനുള്ളിലെ അധ്യാപന വൈദഗ്ധ്യം കണ്ടെത്തിയത് സുഹൃത്തുക്കളായിരുന്നു. ഇത് പിന്നീട് ഇന്ന് ലോകമറിയുന്ന ബൈജൂസായി മാറി. പ്രതിമാസ അടിസ്ഥാനത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുമായി ഇതാ ഇന്ത്യയിലെ പ്രമുഖ ഇ-ലേണിങ് പ്ലാറ്റ്ഫോമായി.