
ഇക്കഴിഞ്ഞ നവംബറിലെ കണക്കുപ്രകാരം 4ജി ഡൗൺലോഡ് സ്പീഡ് റാങ്കിംഗിൽ റിലയൻസ് ജിയോ അതിവേഗ നെറ്റ്‌വർക്ക്. ജിയോയുടെ ഡൗൺലോഡ് വേഗം സെക്കൻഡിൽ 20.8 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. എന്നാൽ ട്രായ് പുറത്തുവിട്ട ഈ പുതിയ കണക്കുകളനുസരിച്ച് വോഡഫോണാണ് അപ്‌ലോഡ് വേഗതയിൽ മുന്നിൽ. വോഡഫോണിൻറെ അപ്‌ലോഡ് വേഗം 6.5 എംബിപിഎസാണ്.

ട്രായിയുടെ ഡാറ്റയനുസരിച്ച് വോഡഫോണിൻറെ ഡൗൺലോഡ് വേഗം ഇക്കഴിഞ്ഞ നവംബറിൽ 9.8 എംബിപിഎസാണ്. ഐഡിയയുടെയും ഭാരതി എയർടെലിന്റേയും യഥാക്രമം 8.8 എംബിപിഎസ്, 8 എംബിപിഎസ് എന്നിങ്ങനെയാണ്. വോഡഫോൺ, ഐഡിയ കമ്പനികൾ ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോഴും രണ്ട് ഐഡന്റിറ്റികളുടേയും പ്രത്യേക നെറ്റ്‌വർക്ക് സ്പീഡ് ഡാറ്റ പുറത്തുവിടുന്നുണ്ട്. ഐഡിയ, എയർടെൽ, ജിയോ എന്നിവയുടെ അപ്‌ലോഡ് വേഗം യഥാക്രമം 5.8 എംബിപിഎസ്,4 എംബിപിഎസ്,3.7 എംബിപിഎസ് എന്നിങ്ങനെയാണ്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡാറ്റ അടിസ്ഥാനമാക്കിയാണ് ശരാശരി വേഗം കണക്കാക്കുന്നത്.