Big B
Trending

രണ്ടുമാസം പിന്നിട്ടിട്ടും തകരാറുകൾ പരിഹരിക്കാതെ ഇ-ഫയലിങ് പോർട്ടൽ

ആദായ നികുതി വകുപ്പ് പുതിതായി അവതരിപ്പിച്ച ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ജൂൺ ഏഴിനാണ് പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടൽ പുറത്തിറക്കിയത്. അന്നുതന്നെ പോർട്ടിലിലെ തകരാറുകളെക്കുറിച്ച് വ്യാപകമായി പരാതികളുയർന്നിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ സോഫ്റ്റ് വെയർ രൂപകല്പനചെയ്ത ഇൻഫോസിസിന് ആയിട്ടില്ല.ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരാറുകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.തകരാറുകൾ കണ്ടെത്തി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് എല്ലാ ആഴ്ചയും നന്ദൻ നിലേകനി ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി നീട്ടുന്നകാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.റിട്ടേണുകൾ പ്രൊസസ് ചെയ്യുന്ന സമയം 63 ദിവസത്തിൽനിന്ന് ഒരു ദിവസമായി കുറയ്ക്കുന്നതിനും റീഫണ്ട് വേഗത്തിൽ നൽകുന്നതിനും മറ്റുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കുന്നതിന് 2019ൽ ധനകാര്യമന്ത്രാലയം ഇൻഫോസിസുമായി കരാറിലെത്തിയത്.ഇതിനായി 2019 ജനുവരി മുതൽ 2021 ജൂൺവരെയുള്ള കാലയളവിൽ 164.5 കോടി രൂപയാണ് ഇൻഫോസിസിന് നൽകിയത്.

Related Articles

Back to top button