Auto
Trending

400 കി.മീ റേഞ്ചുമായി പുത്തൻ നെക്സോൺ എത്തുന്നു

വലിയ ബാറ്ററി പാക്കും 400 കിലോമീറ്റർ റേഞ്ചുമായി പുതിയ നെക്സോൺ ഈ മാസം 11ന് വിപണിയിലെത്തും.നിലവിലെ ബാറ്ററിയെക്കാൾ 30 ശതമാനം വലുതും ഏകദേശം 40 കിലോവാട്ടും ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്സോണിൽ ഉപയോഗിക്കുക. പരീക്ഷണയോട്ടം നടത്തുന്ന ലോങ് റേഞ്ച് നെക്സോണിന് ഒറ്റചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ച് ലഭിച്ചു എന്നാണ് ടാറ്റയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.കാറിന്റെ അടിത്തട്ടിലെ പരിഷ്കാരത്തിനൊപ്പം സംഭരണ സ്ഥലത്തിലും വിട്ടുവീഴ്ച ചെയ്താവും നിർമാതാക്കൾ ബാറ്ററി ശേഷി ഉയർത്തുകയെന്നാണു സൂചന. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും.നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പിൽ ഡ്രൈവർക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാൻ കഴിയുംവിധം റീ ജനറേഷൻ മോഡുകൾ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചേക്കും. ഇതു വഴിയും കാറിന്റെ റേഞ്ച് നീട്ടാനാവുമെന്ന നേട്ടമുണ്ട്. നിലവിൽ നെക്സോണിൽ റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാൻ അവസരമില്ല.സാങ്കേതിക വിഭാഗത്തിലെ മാറ്റങ്ങൾക്കപ്പുറം പുത്തൻ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) കാഴ്ചയിലെ പരിഷ്കാരങ്ങളും സഹിതമാവും നെക്സോൺ നവീകരിച്ച പതിപ്പ് എത്തുക. ബാറ്ററി പായ്ക്കിനു ശേഷിയേറുന്നതോടെ നെക്സോൺ ഇ വിയുടെ വില 3 മുതൽ 4 ലക്ഷം രൂപ വരെ വർധിക്കാനും സാധ്യതയുണ്ട്.

Related Articles

Back to top button