Auto
Trending

മൂന്നാം തലമുറ വോൾവോ എസ് 60 എത്തി

സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോയുടെ പ്രീമിയം സെഡാൻ മോഡൽ വോൾവോ എസ് 60 ന്റെ മൂന്നാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 45.9 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും നിരത്തുകളിലെത്താൻ അല്പംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. വാഹനത്തിൻറെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മാർച്ച് പകുതിയോടെയാകും ഡെലിവറി ആരംഭിക്കുക.

വോൾവോയുടെ സ്കാലബിൾ പ്രൊഡക്ട് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് ഈ മൂന്നാം തലമുറ വാഹനം ഒരുക്കിയിരിക്കുന്നത്. തോർ ഹാമർ എൽഇഡി ഡിആർഎല്ലാണ് വാഹനത്തിൻറെ മുൻവശത്തിന് പുതുമയേകുന്നത്. ഒപ്പം വോൾവോ സിഗ്നേച്ചർ ഗ്രില്ല്, മസ്കുലാർ ഭാവമുള്ള ബംബർ, എൽഇഡി ഹെഡ് ലാമ്പുകൾ എന്നിവയും നൽകിയിരിക്കുന്നു. സി ഷേപ്പിലുള്ള ടൈൽ ലാമ്പ്, സ്പോർട്ടി ബംബർ എന്നിവ വാഹനത്തിൻറെ പിൻഭാഗത്തെ അലങ്കരിക്കുന്നു. രണ്ടാം തലമുറ മോഡലിലേതിന് സമാനമായ ടച്ച് സ്ക്രീൻ ഇൻഫർടൈൻമെന്റ് സിസ്റ്റമാണ് ഈ വാഹനത്തിലും നൽകിയിരിക്കുന്നത്. വയർലെസ് ചാർജിങ്, പനോരമിക് സൺറൂഫ്, ഫോർ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയവ വാഹനത്തിൻറെ ഇൻറീരിയറിനെ സമ്പന്നമാക്കുന്നു. എന്നാൽ ഈ വാഹനത്തിൽ ഡീസൽ എൻജിൻ നൽകിയേക്കില്ലെന്നാണ് സൂചന. പകരം 2.0 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് നൽകുക. ഇത് 160 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കും. ഈ വാഹനം യൂറോ എൻക്യാപ്പ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button