Auto
Trending

പ്രീമിയം ഹാച്ച് ബാച്ച് ശ്രേണിയിലേക്ക് പുതുതലമുറ ഐ20 എത്തുന്നു

ഫോക്സ്‌വാഗൺ പോളോ, മാരുതി ബൊലേനോ, ഹോണ്ട ജാസ് തുടങ്ങിയ മോഡലുകളടങ്ങുന്ന ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഇന്ത്യയിൽ ആർക്കും തന്നെ കൃത്യമായ മേൽക്കോയ്മയില്ല. എന്നാൽ ഈ ശ്രേണിയിലെ മേധാവിത്വം സ്വന്തമാക്കാൻ ഹ്യുണ്ടായി പുതുതലമുറ ഐ 20 വിപണിയിലെത്തിക്കുന്നു. ഈ വാഹനം അടുത്ത മാസം ആദ്യം തന്നെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൻറെ ബുക്കിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചതായും സൂചനകളുണ്ട്.

കേവലം മുഖംമിനുക്കലിനപ്പുറം മൊത്തത്തിൽ ഒരു മാറ്റവുമായാണ് വാഹനം നിരത്തുകളിലെത്തുക. പ്ലാറ്റ്ഫോം മുതൽ ഇൻറീരിയർ വരെ വാഹനത്തിൽ പുതുമ കൊണ്ടുവന്നിരിക്കുന്നു. ഗ്രില്ലിന് പകരം വലിയ എയർഡാമും പ്രൊഡക്ഷൻ ഫോഗ്ലാമ്പും ആംഗുലർ ഹെഡ്ലാമ്പും നൽകിയാണ് വാഹനത്തിൻറെ മുൻവശം ഒരുക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാൽ സുരക്ഷിതവുമായ എഫ്ഡബ്ല്യുഡി പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. വിൻഡോയിലൂടെ നീളുന്ന ക്രോംബോർഡർ, ഡ്യുവൽടോൺ അലോയ് വീൽ എന്നിവ വാഹനത്തിൻറെ വശങ്ങളെ ആകർഷണീയമാക്കുന്നു. ഒപ്പം വാഹനത്തിൽ നൽകിയിരിക്കുന്ന പുതിയ ടെയിൽ ലാമ്പും ഇവയെ ബന്ധിപ്പിക്കുന്ന റിഫ്ലക്ഷൻ സ്ട്രിപ്പും ഡ്യുവൽടോൺ ബംബറും പിൻവശത്തെ മോടിപിടിപ്പിക്കുന്നു.
പുതു വാഹനമായ മൂന്നാം തലമുറ ഐ20 യിൽ മികച്ച എൻജിൻ ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നീ എൻജിൻ ഓപ്ഷനുകളിൽ വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫൊടെയിൻമെന്റ് സിസ്റ്റം ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലാസ്റ്റർ, ഡി ഷേപ്പിലുള്ള മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റ് എന്നിവയാണ് ഇൻറീരിയറിനെ സമ്പന്നമാക്കുന്നത്.

Related Articles

Back to top button