
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു.കർഷകരായ വനിതകളെ സഹായിക്കാനായി നാസ്കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക.
സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക.സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായംനൽകുമെന്നും ഗൂഗിൾ അറിയിച്ചു. ഇതിനുപുറമേ ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾക്കായി ‘വിമൻ വിൽ’ വെബ് പ്ലാറ്റ്ഫോം അവതരിപ്പിക്കും.വനിതാദിനത്തിന്റെ ഭാഗമായി നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സഹായിക്കുക എന്നത് ലക്ഷ്യമിട്ട് ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്.