Tech
Trending

വിപണി കീഴടക്കാൻ ഗൂഗിൾ നെസ്റ്റ് ഓഡിയോ സ്മാർട്ട് സ്പീക്കറെത്തി

മികച്ച ഫീച്ചറുകളുമായി ഗൂഗിൾ സ്മാർട്ട് സ്പീക്കർ നെസ്റ്റ് ഓഡിയോ അവതരിപ്പിച്ചു. മെലിഞ്ഞ പ്രൊഫൈലിന് പുറമേ മികച്ച ശ്രവണാനുഭവത്തിനായി അക്യുസ്റ്റിക് അപ്ഗ്രേഡുകളുടെ ഒരു ശ്രേണിയുമായാണ് ഈ പുത്തൻ സ്പീക്കർ വിപണിയിലെത്തുന്നത്. കഴിഞ്ഞവർഷം അവതരിപ്പിച്ച നെസ്റ്റ് മിനിയിലെ ചില അസിസ്റ്റൻറ് സവിശേഷതകൾ ഇത് മുന്നോട്ടു കൊണ്ടുവരുന്നു. കൂടാതെ 70% റീസൈക്കിൾ ചെയ്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് സമാനമായ സുസ്ഥിര ഫാബ്രിക് ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. 99.99 ഡോളർ (ഏകദേശം 7,400 രൂപ) ആണ് ഇതിൻറെ വില. എന്നാൽ ഇന്ത്യയിലെ വില ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഒക്ടോബർ 5 മുതൽ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലും ഒക്ടോബർ 15 മുതൽ മറ്റ് 21 രാജ്യങ്ങളിലും ഇത് വിൽപനയ്ക്കെത്തും. 75എംഎം വൂഫർ, 19എംഎം ട്വീറ്റർ, 3 വിദൂര ഫീൽഡ് മൈക്രോഫോണുകൾ, 2 സ്റ്റേജ് മൈക്ക് മ്യൂട്ട് സ്വിച്ച്, ക്വാഡ് കോർ എ ആർ എം കോർടെക്സ് എ-53 പ്രൊഫസർ, ബ്ലൂട്ടൂത്ത് വി 5.0, ഡ്യുവൽ ബാൻഡ് വൈഫൈ 802.11 ac കണക്റ്റിവിറ്റി, 3 ടച്ച് ഏരിയകളുള്ള കപ്പാസിറ്റിവ് ടച്ച് നിയന്ത്രണങ്ങൾ, സ്ട്രീമിങിനായി ഒരു ക്രോംകാസ്റ്റ് ബിൽറ്റ് ഇൻ എന്നിവയാണ് സ്പീക്കറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഹോം അല്ലെങ്കിൽ നെറ്റ് സ്പീക്കറിൽ നിന്ന് മറ്റൊന്നിലേക്കുള്ള സ്ട്രീം കൈമാറ്റം, മൾട്ടി റൂം നിയന്ത്രണം എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട സവിശേഷതകൾ.
പുതിയ നെസ്റ്റ് ഓഡിയോ സ്പീക്കർ 75 ശതമാനം ലൗഡറാണെന്നും യഥാർത്ഥ ഗൂഗിൾ ഹോമിനേക്കാൾ 50% ശക്തമായ ബാസ് ഇതിനുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.പൂർണ്ണവും വ്യക്തവും സ്വാഭാവികമായ ശബ്ദം നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് 500 മണിക്കൂറിലധികം ട്യൂണിങിന് ചെലവഴിച്ചതായും മികച്ച ശബ്ദത്തിനായി ഗ്രീൻ, ഫാബ്രിക് മെറ്റീരിയലുകൾ ഒപ്റ്റിമൈസ് ചെയ്തതായും കമ്പനി കൂട്ടിച്ചേർത്തു.

Related Articles

Back to top button