Big B
Trending

ഈ വർഷം മാത്രം തൊഴിൽ നഷ്ടപ്പെട്ട ഒമാനിൽനിന്ന് തിരിച്ചുപോയത് 2,70,000 തൊഴിലാളികൾ

2020 ൽ മാത്രം തൊഴിൽ നഷ്ടപ്പെട്ട് 2,70,000 വിദേശ തൊഴിലാളികളാണ് ഒമാനിൽനിന്ന് തിരിച്ചുപോയതെന്ന് നാഷണൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇവയിലേറെയും. 2019 അവസാനം മുതൽ 2020 നവംബർ വരെയുള്ള കണക്കുകളാണിത്.


2008-2009 വർഷത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഗൾഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് ഇൻറർ നാഷണൽ ലേബർ ഓർഗനൈസേഷൻ വ്യക്തമാക്കി. കഴിഞ്ഞവർഷം അവസാനം വരെ 1.71 മില്യൺ വിദേശ തൊഴിലാളികളാണ് ഒമാനിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങിയതെന്ന് ഒമർ സർക്കാരിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button