Tech
Trending

200 എംപി ക്യാമറയുമായി സാംസങ് ഗാലക്സി എസ്23 അൾട്രാ അടുത്തവർഷം എത്തും

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുൻനിര സ്മാർട് ഫോണായ ഗാലക്‌സി എസ് 23 അൾട്രാ അടുത്ത വർഷം പുറത്തിറങ്ങിയേക്കും.പുതിയ ഫോണിന്റെ വിശദാംശങ്ങളും ഏകദേശ പ്രൊഡക്ഷൻ പ്ലാനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഗാലക്‌സി എസ് 23 അൾട്രായിൽ 200 മെഗാപിക്സൽ ക്യാമറ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്. ഇടി ന്യൂസ് റിപ്പോർട്ടനുസരിച്ച് സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മൊബൈൽ എക്‌സ്പീരിയൻസ് (MX) ഡിവിഷൻ അടുത്തിടെ ഗാലക്‌സി എസ് 23 ൽ 200 എംപി ക്യാമറ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന നല്‍കിയിരുന്നു.സാംസങ് ഇലക്‌ട്രോ മെക്കാനിക്‌സും സാംസങ് ഇലക്‌ട്രോണിക്‌സും 7 മുതൽ 3 വരെ അനുപാതത്തിൽ 200 എംപി ക്യാമറകൾ നിർമിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.അടുത്ത വർഷം 30 ലക്ഷം ഗാലക്സി എസ്23 എഫ്ഇ (Galaxy S23 FE) ഫോണുകൾ കയറ്റുമതി ചെയ്യാൻ സാംസങ് പദ്ധതിയിടുന്നതായി മറ്റൊരു റിപ്പോർട്ടും വന്നിട്ടുണ്ട്. സാംസങ് 85 ലക്ഷം ഗാലക്‌സി എസ് 23 യൂണിറ്റുകളും 65 ലക്ഷം എസ് 23 പ്ലസ് മോഡലുകളും 1.3 കോടി ഗാലക്‌സി എസ് 23 അൾട്രാ യൂണിറ്റുകളും വിപണിയിലെത്തിക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button