Big B
Trending

രാജ്യത്തുടനീളം ഇ.വി ചാര്‍ജിങ് സ്റ്റേഷനുകൾ: ജിയോ-ബിപിയും ടിവിഎസും കൈകോര്‍ക്കുന്നു

രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും വേണ്ടിയുള്ള ഇവി ചാര്‍ജിങ് സൗകര്യം ഒരുക്കുന്നതിനായി ജിയോ-ബിപിയും ടിവിഎസ് മോട്ടോര്‍ കമ്പനിയും കൈകോര്‍ക്കുന്നു. ഇരു കമ്പനികളും ചേര്‍ന്ന് രാജ്യത്തുടനീളം എസി ചാര്‍ജിങ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാര്‍ജിങ് ശൃംഖലയും സ്ഥാപിക്കും.ഈ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വ്യാപനം വിപണിയില്‍ രണ്ട് കമ്പനികളുടെയും സ്വാധീനം വര്‍ധിപ്പിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും.രാജ്യത്ത് ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. ജിയോ-ബിപി പള്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ജിയോ-ബിപി അതിന്റെ ഇവി ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജിയോ-ബിപി പള്‍സ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉത്പ്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ ടിവിഎസ് മോട്ടോര്‍ ഇതിനകം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐ ക്യൂബ് വിറ്റഴിച്ചിട്ടുണ്ട്.

Related Articles

Back to top button