
2000 രൂപ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.ഐ. നയത്തിെന്റ ഭാഗമായി എ.ടി.എമ്മുകളിൽനിന്ന് ഈ നോട്ടുകൾ പിൻവലിച്ചുതുടങ്ങി.ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നു മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ.

നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തികവർഷവും കുറച്ചുകൊണ്ടുവരികയാണെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്റ്റുകളിൽ എത്തുന്നില്ല. 2018 മാർച്ചിലെ ആർ.ബി.ഐ. കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019-മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു.എന്നാൽ 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്.2018-19-ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20-ൽ 60.8 ശതമാനമായും 2021-ഓടെ 70 ശതമാനത്തോളവുമെത്തി.