Auto
Trending

20 വിജയ വർഷങ്ങൾ പിന്നിട്ട് മാരുതി ആൾട്ടോ

വിജയഭേരി മുഴക്കിയ 2 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് കുഞ്ഞൻ ഹാച്ച്ബാക്ക് മാരുതി ആൾട്ടോ. മറ്റാർക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങളാണ് ഇതിനകം ഈ വാഹനം കൈവരിച്ചിട്ടുള്ളത്. കൂടാതെ 40 ലക്ഷത്തിലധികം കുടുംബങ്ങളുടെ അംഗമാണ് മാരുതി ആൾട്ടോ ഇന്ന്. 2000 ത്തിലാണ് ആദ്യ മാരുതി ആൾട്ടോ നിരത്തുകളിലെത്തുന്നത്.


രണ്ടാംതലമുറ ആൾട്ടോയെ ഏറ്റവുമൊടുവിൽ പരിഷ്കരിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ബി എസ് 6 നിലവാരമുള്ള 796 സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആർപിഎമ്മിൽ 47 ബിഎച്ച്പി പവറും 3500 ആർപിഎമ്മിൽ 69 എൻഎം ടോർക്കുമേകുന്നതാണ് ഈ എൻജിൻ. 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ. വാഹനത്തിൻറെ അടിസ്ഥാന വകഭേദത്തിന് 2.99 ലക്ഷം രൂപയാണ് ഷോറൂം വില. ഇന്ത്യക്ക് പുറമേ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യൻ ഭാഗങ്ങളിലായി നാൽപതോളം രാജ്യങ്ങളിലെ നിരത്തുകളിൽ വാഹനമോടുന്നുണ്ട്.
വാഹനത്തിന്റെ 2000 ത്തിലെ അരങ്ങേറ്റത്തിനു ശേഷം എട്ടു വർഷത്തിനിപ്പുറം 2008 കാറിൻറെ മൊത്തവില്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2012 ആയപ്പോഴേക്കും ഇത് 20 ലക്ഷമായുയർന്നു. ഒതുക്കമുള്ളതും ആകർഷകവുമായ രൂപകൽപ്പനയും അനായാസം കൈകാര്യം ചെയ്യമെന്നതും ഉയർന്ന ഇന്ധനക്ഷമതയും സുഖ യാത്രയും മുന്തിയ സുരക്ഷയും കുറഞ്ഞ വിലയും എല്ലാം വാഹനത്തെ ജനപ്രിയ മോഡലാക്കി മാറ്റി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആൾട്ടോ വിൽപ്പന 40 ലക്ഷം യൂണിറ്റ് പിന്നിട്ടു. എൻട്രി ലെവൽ കാർ തേടിയെത്തുന്ന വരെ മോഹിപ്പിക്കുന്ന ഇൻറീരിയറും എക്സ്റ്റീരിയറുമായാണ് ഇന്നത്തെ പുതുതലമുറ ആൾട്ടോ നിരത്തുകളിലെത്തുന്നത്.

Related Articles

Back to top button