Big B

2.65 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം

കോവിഡ് മുക്തി നിരക്ക് ഉയർത്തുന്നതിനൊപ്പം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 2.65 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. വീട് വാങ്ങുന്നവർക്കും നിൽക്കുന്നവർക്കും നികുതിയിളവ്, ചെറുകിട സംരംഭകർക്ക് സർക്കാർ ജാമ്യത്തിൽ കൂടുതൽ വായ്പ, കർഷകർക്ക് 65,000 കോടിയുടെ കൂടി വളം സബ്സിഡി തുടങ്ങിയ ഉൾപ്പെടുന്നതാണ് ആത്മനിർഭർ ഭാരത് പദ്ധതിയുടെ മൂന്നാം പാക്കേജ്. രാജ്യത്തെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്.


പുതുതായി ജോലി ലഭിക്കുന്നവരടക്കമുള്ള ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് വിഹിതം സർക്കാരടക്കും. ആരോഗ്യമേഖലയടക്കമുള്ള 26 സെക്ടറുകളെ ഉൾപ്പെടുത്തി ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ചതുമായ സെക്ടറുളാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളത്. അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും നാലുവർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 50 മുതൽ 500 കോടി രൂപ വരെയാണ് ഇതിലൂടെ അനുവദിക്കുക. കർഷകർക്ക് ആവശ്യത്തിന് വള ലഭ്യത ഉറപ്പുവരുത്താൻ 60,000 കോടി രൂപയുടെ സബ്സിഡിയും കേന്ദ്രം പ്രഖ്യാപിച്ചു. ഒപ്പം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് 900 കോടി രൂപയുടെ ആനുകൂല്യം നൽകും. കൂടാതെ നഗരങ്ങളിലെ ഭവനനിർമ്മാണ മേഖലയ്ക്കായി 18,000 കോടിയുടെ അധിക തുകയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഒരു രാഷ്ട്രം, ഒറ്റ റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനത്തിലൂടെ രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങക്കാണ് ഗുണം ലഭിക്കുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ കീഴിലേക്ക് സർക്കാർ 10 മേഖലകളെ കൂടി കൊണ്ടുവരികയും അതിനായി അധിക തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button