Big B
Trending

കർഷക സംഘടനകളുടെ ഭാരതബന്ദ് ശക്തിപ്രകടനമായേക്കും

വിവാദ കർഷക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ഇന്ന് നടക്കുന്ന ഭാരതബന്ദിൽ ഡൽഹിയിലേക്കുള്ള എല്ലാ വഴികളും തടയുമെന്ന് മുന്നറിയിപ്പുനൽകി. ഇന്ന് പകൽ 11 മുതൽ 3 മണി വരെ ദേശീയപാതയിലെ എല്ലാ ടോൾ ബൂത്തുകളും വളയുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിന് ഭാരത് ബന്ദ് ബാധകമല്ല.

നിയമം പിൻവലിക്കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് ഡൽഹിയെ വളഞ്ഞ് മൂന്ന് ലക്ഷത്തിലധികം കർഷകരാണ് നിലയുറപ്പിച്ചിരിക്കുന്നത്. നാളെ കേന്ദ്ര സർക്കാറുമായി നടത്തുന്ന ആറാംവട്ട ചർച്ചയ്ക്ക് ആയുള്ള ശക്തിപ്രകടനമായി ബന്ദിനെ മാറ്റാനാണ് കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് അടക്കം 20 പാർട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കർഷകർക്കു പിന്തുണ പ്രഖ്യാപിച്ചു അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങൾ തിരികെ നൽകാൻ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ കായികതാരങ്ങളെ പോലീസ് തടഞ്ഞു. കഴിഞ്ഞദിവസം കർഷകർക്ക് പിന്തുണയുമായി റെയിൽവേ ജീവനക്കാരുടെ 2 യൂണിയനുകളും രംഗത്തെത്തിയിരുന്നു. ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷനും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേമെന്നുമാണ് ഇന്നലെ കർഷകരുടെ ഭാരത് ബന്ദിന് പിന്തുണപ്രഖ്യാപിച്ച് മുന്നോട്ടുവന്നത്. കർഷകരെ പിന്തുണച്ച് റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button