Startup
Trending

ഗൂഗിളിനെ നേരിടാൻ 120 സ്റ്റാർട്ടപ്പുകൾ അസോസിയേഷൻ രൂപീകരിക്കാനൊരുങ്ങുന്നു

ആഗോള ടെക്നോളജി ഭീമന്മാരായ ഗൂഗിൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, ആപ്പിൾ എന്നിവയെ നേരിടാൻ 120 ലധികം സ്റ്റാർട്ടപ്പുകൾ ചേർന്ന് ഇൻഡീജീനിയസ് ആപ്പ് ഡെവലപ്പേഴ്സ് അസോസിയേഷൻ രൂപീകരിക്കാനൊരുങ്ങുന്നുവെന്ന് ഇന്ത്യയിലെ മൂന്ന് സ്റ്റാർട്ടപ്പ് സ്ഥാപകർ പറഞ്ഞു.ഗൂഗിളിനെതിരായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കിടയിൽ അസംതൃപ്തി രൂപപ്പെട്ടു തുടങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അസോസിയേഷൻ നിലവിലുള്ള സ്ഥാപനങ്ങളായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി ഐ ഐ), ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ എ എം ഐ ഐ) എന്നിവയിൽനിന്ന് സ്വതന്ത്രമായിരിക്കുമെന്നും മാട്രിമോണിയൽ.കോം സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു.

ഗൂഗിളിന്റെ വർദ്ധിച്ചുവരുന്ന കുത്തകക്കെതിരായ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടഞ ആശങ്കകൾ കേൾക്കുന്നതിനായി ഇന്ത്യയിലെ ഡിജിറ്റൽ മൊബൈൽ ഇക്കോ സിസ്റ്റത്തെ പ്രതിനിധീകരിക്കുന്നതും ഗൂഗിൾ ഇന്ത്യയെ അംഗമായി അംഗീകരിക്കുന്നതുമായ ഐഎഎംഎഐ ശനിയാഴ്ച യോഗം ചേരുമെന്നുതും ശ്രദ്ധേയമാണ്.
ഒരു കൂട്ടം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഡെവലപ്പർമാർ എന്ന നിലയിൽ തങ്ങൾ സ്വതന്ത്ര സഭയുണ്ടാകുമെന്നും ഗൂഗിളിന് മുഴുവൻ ഇന്ത്യ ഇൻറർനെറ്റ് ഇക്കോ സിസ്റ്റത്തിൻറെ ഒരൊറ്റ ഗേറ്റ് കീപ്പറാകാൻ കഴിയില്ലെന്നും പ്രത്യേകിച്ച് അവർ ഇന്ത്യ ഇതര സ്ഥാപനമാണെന്ന് അവകാശപ്പെടുമ്പോഴെന്നും ഈ പുതിയ നീക്കം ഒരു സാൾട്ട് മൂവ്മെൻറിന് സമാനമാണെന്നും പേടിഎം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖർ ശർമ പറഞ്ഞു

Related Articles

Back to top button