Big B
Trending

പഴയ 100, 10, 5 രൂപ നോട്ടുകൾ നിരോധിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക്

ഈ വർഷം മാർച്ചോടെ പഴയ കറൻസി നോട്ടുകൾ അസാധുവാക്കുമെന്ന റിപ്പോർട്ട് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പഴയ 100, 10,5 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് റിസർബാങ്ക് ഔദ്യോഗിക ട്വിറ്ററിലൂടെ വെളിപ്പെടുത്തി.


2016 ൽ 1000, 500 രൂപയുടെ നോട്ടുകൾ സർക്കാർ അസാധുവാക്കിയതിനെത്തുടർന്ന് 2018 ൽ 10 രൂപയുടെയും 50 രൂപയുടെയും 200രൂപയുടെയും പുതിയ കറൻസികൾ ആർബിഐ പുറത്തിറക്കിയിരുന്നു. പിന്നീട് 2019 ൽ 100 രൂപയുടെ പുതിയ നോട്ടും ഇറക്കിയിരുന്നു. എന്നാൽ അഞ്ച് രൂപയുടെയും 10 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ പിൻവലിച്ചിരുന്നില്ല. ഇവ പിൻവലിക്കുമെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്.

Related Articles

Back to top button