Tech
Trending

വീണ്ടും 10 കോടി ഇന്ത്യക്കാരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു

രാജ്യത്തെ 10 കോടി ജനങ്ങളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വച്ചിട്ടുണ്ടെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധൻ രാജശേഖർ രാജഹാരിയയുടെ പുതിയ വെളിപ്പെടുത്തൽ. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡിജിറ്റൽ പെയ്മെൻറ് ഗേറ്റ്വേ ജസ്പേയുടെ സുരക്ഷാവീഴ്ച കൊണ്ടാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമല്ലാത്ത സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് രാജഹാരിയ പറയുന്നു.


2020 ഓഗസ്റ്റ് 18 ന് തങ്ങളുടെ സെർവറിൽ അനധികൃത ആക്രമണശ്രമം കണ്ടെത്തുകയും അപ്പോൾ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നുവെന്നും കാർഡ് നമ്പറുകളോ സാമ്പത്തിക ക്രെഡൻഷ്യലുകളോ ഇടപാട് ഡാറ്റയോ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് ജസ്പേ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇ-മെയിൽ, ഫോൺ നമ്പർ എന്നിവയടങ്ങിയ ചില ഡാറ്റാ റെക്കോർഡുകൾ ചേർന്നിട്ടുണ്ടെന്നും ഡാർക്ക് വെബ്ബിൽ ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിൻ വഴി വെളിപ്പെടുത്താത്ത തുകയ്ക്ക് ഡാറ്റാ വിൽക്കുകയാണെന്നും രാജഹാരിയ അവകാശപ്പെടുന്നു. ഈ ഡാറ്റയ്ക്കായി ടെലഗ്രാം വഴി ഹാക്കർമാർ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button