Tech
Trending

നോക്കിയ സി30 വിപണിയിലെത്തി

നോക്കിയ സി30 സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ എക്സ്ക്ലൂസീവ് ഓഫറുകളുമായാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്.ജിയോ എക്സ്ലൂസീവ് ഓഫർ പ്രകാരം 1000 രൂപ വിലക്കിഴിവ് ഫോണിന് ലഭിക്കും.നോക്കിയ സി30യുടെ മൂന്ന് ജിബി റാം 32 ജിബി സ്റ്റേറേജ് ഓപ്ഷന് 10,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11999 രൂപയാണ് വില. പച്ച, വെള്ള നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.ഇകോമേഴ്സ് വെബ്സൈറ്റിലും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും രാജ്യത്തെ ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.മൈജിയോ ആപ്പിലൂടെയോ ഓഫറിൽ പങ്കാളികളായ റീട്ടെയിൽ സ്റ്റോറിൽ നിന്നോ ജിയോ എക്സ്ലൂസീവ് ഓഫറിന്റെ ആനുകൂല്യം നേടാനാവും. ഫോണിന് 10 ശതമാനം വിലക്കിഴിവാണ് ഓഫർ ചെയ്യുന്നത്. പരമാവധി 1000 രൂപവരെ കിഴിവ് ലഭിക്കും. ഫോൺ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ഈ ഓഫറിനായി സ്വയം എൻ റോൾ ചെയ്യാൻ സാധിക്കും. യുപിഐ വഴി നേരെ അക്കൗണ്ടിലേക്കാണ് ഡിസ്കൗണ്ട് തുക ലഭിക്കുക.ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് 6.82 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണുള്ളത്. ഒക്ടാകോർ യുണിസോക് എസ്സി9863എ പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. 256 ജിബി വരെയുള്ള മെമ്മറികാർഡുകൾ ഇതിൽ ഉപയോഗിക്കാം.6000 എംഎഎച്ച് ബാറ്ററിയോടുകൂടിയെത്തുന്ന ഫോണിൽ 10 വാട്ട് വയേർഡ് ചാർജിങ് സൗകര്യമുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള സ്ക്രീൻ ആണിതിന്.13 മെഗാപിക്സൽ, രണ്ട് മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറയും ഫിംഗർപ്രിന്റ് സെൻസറും ഇതിനുണ്ട്.

Related Articles

Back to top button