Auto
Trending

ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് അവസാനിപ്പിച്ച് ഇന്നോവ

ഇന്ത്യന്‍ നിരത്തുകളില്‍ ടൊയോട്ടയുടെ മുഖമാണ് ഇന്നോവ ക്രിസ്റ്റ. എം.പി.വി. വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായ ഈ വാഹനത്തിന്റെ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ബുക്കിങ്ങ് നിര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട എന്നാണ് വിവരം. ബുക്കിങ്ങുകള്‍ കുത്തനെ ഉയരുകയും, സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം മൂലം വാഹന ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡീസല്‍ മോഡലിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ബുക്കിങ്ങിനായി പെട്രോള്‍ മോഡല്‍ ക്രിസ്റ്റ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, ഡീസല്‍ എന്‍ജിന്റെ പതിപ്പിന്റെ ഫീച്ചറുകളും മറ്റും നല്‍കിയിട്ടുമുണ്ട്.നിലവിൽ ബുക്കിങ്ങ് സ്വീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വീണ്ടും ബുക്കിങ്ങ് തുറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, ഈ വര്‍ഷം അവസാനത്തോടെ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പായി ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്താനുള്ള തയാറെടുപ്പുകളിലാണ് നിര്‍മാതാക്കള്‍.

Related Articles

Back to top button